കൊടുങ്ങല്ലൂർ മതിലകത്താണ് രണ്ടു വയസുകാരന്‍റെ മൂക്കിനുള്ളിൽ നിന്ന് നിലക്കടല പുറത്തെടുത്തത്. മതിലകം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും അസിസ്റ്റന്‍റ് സർജനും ഇ എൻ ടി സ്പെഷ്യലിസ്റ്റുമായ ഫാരിസാണ് കുട്ടിയുടെ മൂക്കിൽനിന്ന് നിലക്കടല പുറത്തെടുത്തത്.
ദിവസങ്ങളോളം വിട്ടുമാറാത്ത ജലദോഷവും പനിയും അണുബാധയും അനുഭവപ്പെട്ടതോടെ കുട്ടിയെ മതിലകം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോ. ഫാരിസ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൂക്കിനുള്ളിൽ നിലക്കടല കുടുങ്ങിയതായി കണ്ടെത്തിയത്. കുളിമുട്ടം പൊക്കളായിയിലെ ഓട്ടോറിക്ഷാ ഡ്രൈവർ പണിക്കവീട്ടിൽ സുബീഷ്-നിത്യ ദമ്പതികളുടെ മകൻ പ്രയാഗിന്‍റെ മുക്കിനുള്ളിലാണ് നിലക്കടല കുടുങ്ങിയത്. പുറത്തേക്ക് കാണാത്ത വിധമാണ് നിലക്കടല കുഞ്ഞിന്‍റെ മൂക്കിൽ കുടുങ്ങിയത്.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
തുടക്കത്തിൽ മറ്റ് ഡോക്ടർമാരെയാണ് കാണിച്ചിരുന്നത്. അവർ ആന്‍റി ബയോട്ടിക്കും സിറപ്പും തുള്ളിമരുന്നുമൊക്കെ നൽകി. എന്നാൽ പിന്നീട് മരുന്നിന് വേണ്ടിയാണ് കുഞ്ഞിനെ ഡോക്ടർ ഫാരിസിന്‍റെ അടുത്ത് കൊണ്ടുവന്നത്. എന്നാൽ പരിശോധനയിൽ ഒരു മൂക്കിൽ മാത്രം അടഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദഗ്ദ്ധ പരിശോധന നടത്താൻ ഡോ. ഫാരിസ് തയ്യാറായത്. |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
വിദഗ്ദ്ധ പരിശോധനയിൽ മൂക്കിനുള്ളിൽനിന്ന് പഴുപ്പ് പുറത്തെടുത്തു. പഴുപ്പിനൊപ്പമാണ് കനമുള്ള എന്തോ വസ്തു കുടുങ്ങിയതായി കണ്ടത്. ഇത് പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ നിലക്കടല കുടുങ്ങിയിരിക്കുന്നതായി വ്യക്തമായത്. പഴുപ്പ് പൊതിഞ്ഞിരുന്നതിനാലാണ് മുമ്പ് പരിശോധിച്ച ഡോക്ടർമാരുടെ ശ്രദ്ധയിൽ നിലക്കടല വരാതിരുന്നതെന്ന് ഡോ. ഫാരിസ് പറയുന്നു. പഴുപ്പ് തുടർന്നിരുന്നെങ്കിൽ അത് തലച്ചോറിലേക്ക് ബാധിക്കുമായിരുന്നെന്നും, കുട്ടിയുടെ ആരോഗ്യസ്ഥിതി വിഷളാകുമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.