വാഴത്തോപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥലത്തെ കോൺഗ്രസ് നേതാവിൻെറ മകൻെറ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥി സ്കൂളിൽ എല്ലാവർക്കും പ്രിയങ്കരൻ. ആക്രമി സംഘം നാട്ടുകാർക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന സംഘത്തിൽപെട്ടവർ എന്ന് സൂചന.

 വാഴത്തോപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ  കഴിഞ്ഞ ദിവസമാണ്  4 സീനിയർ വിദ്യാർത്ഥികൾ  ചേർന്ന്  ജൂനിയർ വിദ്യാർത്ഥിയെ അതി ക്രൂരമായി മർദ്ദിച്ചത്. 

ഇടുക്കി നാരകക്കാനം സ്വദേശി അമൽ സാബുവിനാണ്  (17) മർദ്ദനമേറ്റത്

       വാഴത്തോപ്പ് ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ ഇടുക്കി നാരകക്കാനം സ്വദേശി അമൽ സാബുവിനാണ്  (17) മർദ്ദനമേറ്റത്. ക്രൂരമായി മർദനമേറ്റ അമലിനെ  ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ  വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കുമാറ്റി. ഇന്നലെ  ഉച്ചഭക്ഷണ സമയത്ത് വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടാവുകയും  ഈ സമയം 4 വിദ്യാർത്ഥികൾ ചേർന്ന്  ക്രൂരമായി മർദ്ദിച്ചതായും  അമൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട്  നാല് പ്ലസ് ടു വിദ്യാർത്ഥികളെ ഒരാഴ്ചത്തേക്കു  സ്കൂളിൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കി. 

പ്രിൻസിപ്പാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി പോലീസ് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി. മർദനമേറ്റ വിദ്യാർഥി നിർധന കുടുംബത്തിലെ അംഗവും  പഠനത്തോടൊപ്പം മറ്റുപല ജോലികൾ ചെയ്ത് കുടുംബം പുലർത്തുകയും പഠനത്തിൽ മികവ് പുലർത്തുകയും  സ്കൂളിൽ എല്ലാവർക്കും പ്രിയങ്കരനും ആയിരുന്നു. നിർദ്ധനകുടുംബത്തിലെ അംഗമായ അമലിന്റെ മാതാവ് ഹൃദ്രോഗി ആണ്. അതിനാൽ  ക്രൂര മർദ്ദനമേറ്റിട്ടും കൂട്ടുകാരോടും അധ്യാപകരോടും വീട്ടിൽ അറിയിക്കരുത് എന്നാണ് അമൽ പറഞ്ഞത്. എന്നാൽ ക്രൂര മർദ്ദനത്തെത്തുടർന്ന് അമലിന് മൂത്രതടസ്സം ഉണ്ടാവുകയും തുടർന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

  സമൂഹത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള നാലു വിദ്യാർത്ഥികളാണ്  അമലിനെ ക്രൂരമായി മർദിച്ചതെന്നാണ്  മറ്റുവിദ്യാർത്ഥികൾ പറയുന്നത്. കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ അക്രമം നടത്തിയ നാല് വിദ്യാർഥികൾക്കും  എതിരെ സ്കൂൾ നടപടി സ്വീകരിക്കുമെന്നും  പ്രിൻസിപ്പൽ വ്യക്തമാക്കുന്നു. 

അതേസമയം  കേസ് ഒത്തുതീർപ്പാക്കാൻ ഉള്ള ശ്രമവും നടക്കുന്നുണ്ട്. ജില്ലയിലെ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടുന്ന സംഘമാണ് അക്രമം നടത്തിയത്. ഇടുക്കി സ്വദേശിയായ കോൺഗ്രസ് നേതാവിന്റെ മകനാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് പ്രാഥമീക വിവരം. അക്രമം നടത്തിയ വിദ്യാർഥികൾ മുൻപും സമാനമായ കേസിൽപ്പെടുകയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കുകയുമാണ് പതിവ്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS