അടിമാലിക്കു സമീപം ഇരുന്നൂറേക്കറിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
200 എക്കർ മാമ്പിള്ളികുടിയിൽ ലിജോയെയാണ് ( 32) മരണപ്പെട്ടത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോർസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (31 മാർച്ച് 2022)