HONESTY NEWS ADS

 HONESTY NEWS ADS


മാധ്യമപ്രവര്‍ത്തകരോട് കലക്ടര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനം; ഇടുക്കി ജില്ലാ കലക്ടറുടെ ഔദ്യോഗിക പരിപാടികള്‍ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിക്കും.

     കലക്ടര്‍ ഷീബാ ജോര്‍ജിന്റെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചു.  മാധ്യമപ്രവര്‍ത്തകരോട് കലക്ടര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. 

ഇടുക്കി ജില്ലാ കലക്ടറുടെ ഔദ്യോഗിക പരിപാടികള്‍ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിക്കും.
ആദ്യ പടിയായി വെളളിയാഴ്ച കലക്ടര്‍ പങ്കെടുക്കുന്ന മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം  ബഹിഷ്‌ക്കരിക്കാന്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ചുമതലയേറ്റപ്പോള്‍ മുതല്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകരോട് നിഷേധാത്മക സമീപനം കലക്ടര്‍ പുലര്‍ത്തിവരികയാണ്. ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാര്‍ത്തകളും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളും മാധ്യമങ്ങളെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തുന്നു. കഴിഞ്ഞ ദിവസം കുമളിയില്‍ നടന്ന മംഗളാ ദേവീ ക്ഷേത്രോത്സവ ആലോചന യോഗത്തില്‍  ജില്ലയിലെ  മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. 

അതേസമയം തമിഴ്‌നാട്ടില്‍ നിന്നുളള മാധ്യമങ്ങളെ  പങ്കെടുപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുകയും ചെയ്തു. യോഗത്തിന് ശേഷം പ്രതികരണം ചോദിച്ച മാധ്യമങ്ങള്‍ക്ക്  അത് നല്‍കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. കലക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലയുടെ ചുമതലയുളള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇടുക്കി പ്രസ് ക്ലബ് പരാതി നല്‍കിയതായി  പ്രസിഡന്റ് എം.എന്‍ സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി എന്നിവര്‍ അറിയിച്ചു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS