ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും യൂറോപ്പിലും വീണ്ടും കോവിഡ് വ്യാപനം , യൂറോപ്പിൽ ജർമനിയിലും ബ്രിട്ടനിലുമാണ് വൈറസ് കൂടുതലായി പടരുന്നത് .
ഹോളണ്ട് , ഫിൻലൻഡ് രാജ്യങ്ങളിലും രോഗം പടരുന്നുണ്ട് . നിലവിൽ അപകടകരമായ സാഹചര്യമില്ലെങ്കിലും വൈറസിന്റെ വ്യാപനത്തെ ലോകം ആശങ്കയോടെയാണ് കാണുന്നത് . അതേസമയം കോവിഡ് കേസുകളിലുണ്ടാകുന്ന പുതിയ വർധന ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് . രണ്ടാം തരംഗത്തിൽ കൂടുതൽ രോഗികൾ ഉണ്ടായതും വലിയൊരു ശതമാനം വാക്സിനേഷനിലൂടെ പ്രതിരോധശേഷി നേടിയതും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
നിലവിലെ സ്ഥിതി ഓരോ പ്രദേശത്തിനും ഓരോ രാജ്യത്തിനും വ്യത്യസ്തമാണെന്നാണ് വിദഗ്ധർ പറയുന്നു . ഒമൈക്രോൺ വ്യാപനത്തിലുള്ള കാലതാമസം , ബിഎ 2 വകഭേദത്തിന്റെ വ്യാപനം , കോവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോൾ ചൈനയിലും അമേരിക്കയിലും കേസുകളുടെ വർദ്ധനവിന് കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുകെയിലും ജർമ്മനിയിലും ഒമൈക്രോണിന്റെ വകഭേദമായ ബിഎ 2 ആണ് പുതിയ കേസുകളിൽ കാണപ്പെടുന്നത് . ഇവിടങ്ങളിൽ 50 ശതമാനം കേസുകൾക്കും കാരണമാകുന്നത് ബിഎ 2 വകഭേദമാണ്.
ചൈനയിലും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം മൂന്ന് കോടി ജനങ്ങളാണ് ചൈനയിൽ ലോക്ക്ഡൗണിലായിരിക്കുന്നത് . ചൊവ്വാഴ്ച കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് . ചൈനയിൽ 5,280 പുതിയ കോവിഡ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (16 മാർച്ച് 2022)
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്