മലപ്പുറത്ത് ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബിനുള്ളിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു .
പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈലയുടേയും അൻസാറിന്റേയും ഏകമകനായ റസിൻ ഷായാണ് മരിച്ചത്. ഉപയോഗ ശൂന്യമായതിനെ തുടർന്ന് വലിച്ച് എറിഞ്ഞ എലി വിഷത്തിന്റെ ട്യൂബെടുത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ വായിൽ പോയത്. ഉടനെ തന്നെ കുട്ടിയെ കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന പുലർച്ചെയാണ് കുട്ടി മരിച്ചത്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്
സന്ദർശിക്കുക. www.honesty.news