ജില്ലാ ആസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ചെറുതോണി പ്രസ് ക്ലബ്ബിന്റെ 12 മത് പൊതുയോഗവും തെരഞ്ഞെടുപ്പം പ്രസ് ക്ലബ് ഹാളിൽ നടന്നു.
പ്രസിഡന്റെയി സജി തടത്തിൽ തെരഞ്ഞെടുക്കപെട്ടു. കഴിഞ്ഞ ടേമിലും സജി തന്നെയായിരുന്നു പ്രസിഡന്റ് സെക്രട്ടറിയായി മംഗളം ലേഖകൻ ഔസേപ്പച്ചൻ ഇടക്കുളവും ട്രെഷററായി സുപ്രഭാതം ലേഖകൻ എ യു സലീമും തെരഞ്ഞെടുക്കപെട്ടു. മീഡിയാനെറ്റ്, റിപ്പോർട്ടർ ചാനൽ പ്രതിനിധി റ്റിൻസ് ജെയിംസ് വൈസ് പ്രസിഡന്റും മാതൃഭൂമി ലേഖകൻ കെ എസ് മധു ജോയിന്റ് സെക്രട്ടറിയുമായി. വി കെ സ്റ്റാലിൻ ലാജി പ്ലാത്തോട്ടം, പി എൽ നിസാമുദ്ദീൻ, കെ എം ജലാലുദ്ദീൻ എന്നി 9 അംഗ കമ്മിറ്റി ചുമതലയേറ്റു. ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തിനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന ചെറുതോണി പ്രസ് ക്ലബ് പുതിയ ഭരണസമിതിയുടെ മുൻപിൽ നിരവധി സാമൂഹിക വിഷയങ്ങളുടെ പരിഹാരം കണ്ടെത്തുന്നതിനുള്ള ചുമതല കൂടിയാണ് ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്.