കേരളം പുതിയ സത്യവാങ്മൂലം ഇന്നലെ രാത്രി ഫയൽ ചെയ്തതു ചൂണ്ടിക്കാട്ടിയാണ് തമിഴ്നാടാണ് കേസ് ഇന്നു പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത്.

പുതിയ സത്യവാങ്മൂലം പരിശോധിച്ചു മറുപടിക്കായി തമിഴ്നാട് സർക്കാരുമായി സംസാരിക്കേണ്ടതുണ്ടെന്ന് തമിഴ്നാടിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നാഡെ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ഹർജി നാളത്തേക്കു മാറ്റിയത്. ഫെബ്രുവരി 8 മുതൽ അന്തിമവാദം കേൾക്കുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്ന കേസാണ് പലതവണയായി മാറ്റിവയ്ക്കപ്പെടുന്നത്.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുന്നത്. ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. നിലവിലെ ഡാമിന് വന്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും,പുതിയ ഡാം അനിവാര്യമാണെന്നും കേരളം സുപ്രിംകോടതിയെ അറിയിക്കും.
മുല്ലപ്പെരിയാര്‍ബേബി ഡാം അണക്കെട്ടുകള്‍ ബലപ്പെടുത്താനുള്ള നടപടികളില്‍ ഊന്നിയാകും തമിഴ്‌നാടിന്റെ വാദം. എന്നാല്‍ ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാന്‍ കഴിയില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തെ പരിസ്ഥിതി മാറ്റങ്ങള്‍ കേരളം ചൂണ്ടിക്കാണിക്കും. ആവശ്യമെങ്കില്‍ വിഷയം വിശാല ബെഞ്ചിന് വിടണം. കേരളത്തിന് സുരക്ഷയും, തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കുന്നതിനുള്ള പരിഹാരശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കം നിര്‍ദേശങ്ങളും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |