സ്കൂളിൽ കയറാതെ അൽഫാം കഴിക്കാൻ കട്ടപ്പനയിലെത്തി; കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ പരാതിയുമായി മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ, ഒടുവിൽ അൽഫാം കഴിച്ച് മടങ്ങുന്നതിനിടെ പെൺകുട്ടികളെ പൊലീസ് പിടികൂടി

  സ്കൂളിൽ കയറാതെ അൽഫാം കഴിക്കാൻ പോയ വിദ്യാർത്ഥിനികളെ പൊലീസ് പിടികൂടി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.  ഇടുക്കി നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

വീട്ടില്‍ നിന്നും രാവിലെ സ്‌കൂളില്‍ പോകുവാനായി ഇറങ്ങിയ 15, 13 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അല്‍ഫാം കഴിക്കുവാനായി മുങ്ങിയത്. ഇതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരമായി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ കാണത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു. കുട്ടികള്‍ സ്‌കൂളില്‍ എത്താത്തിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ ഇരുവരും കയറി.  

ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെടുകയും ചെയ്തു. ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ഇറങ്ങിയെങ്കിലും കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്ന് സഞ്ചരിക്കുകയും ചെയതു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിക്കുകയും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് പിടികൂടി. പൊലീസ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരേയും മാതാപിതാക്കള്‍ക്കൊപ്പം   മടക്കി അയച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS