ഇടുക്കി എഴുകുംവയലിൽ പ്രവൃത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. വിദേശമദ്യം വ്യാജമായി നിർമിച്ച് വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്.

അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയിഡിലാണ് സ്പിരിറ്റ് പിടികൂടിയത്. എഴു കുംവയൽ സ്വദേശികളായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയിൽ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. എഴുകുംവയലിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിന്റെ ഭാഗമായുള്ള ഒരു മുറിയിൽ നിന്നും സമീപത്തായുള്ള അനീഷിന്റെ മുറിയിൽ നിന്നുമാണ് സ്പിരിറ്റ് കണ്ടെത്തിയത് . ആറ് കന്നാസ് സ്പിരിറ്റ്, ഒന്നര കന്നാസ് നേർപ്പിച്ച സ്പിരിറ്റ് ആറ് ചാക്ക് കാലിക്കുപ്പികൾ, സ്പിരിറ്റിൽ കളർ ചേർക്കുന്നതിനുള്ള പൊടികൾ, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവ ഇവരുടെ മുറികളിൽ നിന്നും കണ്ടെടുത്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |