മോട്ടോർ വാഹന വകുപ്പിന്റെ കണ്ണു വെട്ടിച്ചുള്ള നിയമലംഘനങ്ങൾ പിടികൂടാൻ സ്ഥാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ഇന്നുമുതൽ ജില്ലയു ടെ വിവിധ കോണുകളിൽ പ്രവർത്തനം തുടങ്ങി.

സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി തടസം മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ല. കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റ് വൈഫൈ സംവിധാനത്തിലാ ണ് കൺട്രോൾ റൂമിൽ എത്തുക. ഇത് ജില്ലാതലത്തിൽ തരംതിരിച്ച് അതാത് ജില്ലാ എ ൻഫോഴ്സ്മെന്റ് ഓഫീസുകളിലേക്ക് അയയ്ക്കും. ഇവിടെനിന്നുമാണ് ഓരോ നിയമ ലംഘനത്തിനുമുള്ള ചാർജിംഗ് മെമ്മോ അയക്കുന്നത്. ഇതിനു പുറമേ ഇതിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥർക്ക് പരിശോധിക്കാം .
നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും വാഹനത്തിരക്കേറിയ റോഡുകളിലുമാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കുന്നത്. ഇവ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങളെ സംബന്ധിച്ച് കഴിഞ്ഞ വർഷംതന്നെ വിശദമായ പഠനം നടത്തിയിരുന്നു. കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിലാണ് പ്രധാനമായും കാമറകൾ സ്ഥാപിക്കുന്നത്. നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതർ തടഞ്ഞുനിർത്തി പിടികൂടുന്നതിനു പകരം കാമറക്കണ്ണിൽ കുടുക്കും. ഹെൽമറ്റ് ധരിക്കാതിരിക്കുക, പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുക തുടങ്ങി എല്ലാ വിധ നിയമലംഘനങ്ങളും കാമറക്കണ്ണുകൾ പിടിച്ചെടുക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്