HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിക്ക് വർണക്കാഴ്ചയൊരുക്കി തേക്കടി പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

 തേക്കടി പുഷ്പമേളയ്ക്ക് ഇന്ന്  തുടക്കം. കല്ലറയ്ക്കൽ ഗ്രൗണ്ടിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്നാണു മേള സംഘടിപ്പിക്കുന്നത്. 

200 വ്യത്യസ്ത ഇനങ്ങളിലുള്ള ഒരു ലക്ഷത്തോളം ചെടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. 30000 ചതുരശ്രയടി വിസ്തീർണത്തിലുള്ള പുഷ്പനഗരിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. അമ്യൂസ്മെന്റ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്  രാവിലെ 10 ന് പ്രവേശനം ആരംഭിക്കും. ഇന്ന് വൈകിട്ട് 6 ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും. പുഷ്പമേള സംഘാടക സമിതിയും റോട്ടറി ക്ലബ്ബും ചേർന്നു ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് നേടിയ കുമളി പഞ്ചായത്തിനെ ആദരിക്കും. 

വൈകിട്ട് 7.30 ന് അമൽ നൃത്തകലാഭവൻ അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ ഉണ്ടാകും. 32 ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേളയിൽ പുഷ്പാലങ്കാര മത്സരം , സൗന്ദര്യ മത്സരം , പാചക മത്സരം , പെയിന്റിങ് മത്സരം , ക്വിസ് എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ടു ഗാനമേളകൾ , നൃത്ത സന്ധ്യ , ആദിവാസി നൃത്തം , നാടൻ കലാപരിപാടികൾ , കോമഡി ഷോ എന്നിവ നടത്തപ്പെടും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.