സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.

അടിമാലിക്ക് സമീപം ഇരുമ്പുപാലം പഴമ്പിള്ളിചാൽ സ്വദേശി പടയറ വീട്ടിൽ ഇ ചന്ദ്രസേനൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാർച്ചിലാണ് മദ്യലഹരിയിലായിരുന്ന പിതാവും മകനും കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായത്. തർക്കത്തിനിടെ പ്രകോപിതനായ മകൻ വിനീത് വീട്ടിൽ സൂക്ഷിച്ചിരുന്ന റബറിന് ഉപയോഗിക്കുന്ന ഫോര്‍മിക് ആസിഡ് പിതാവായ ചന്ദ്രസേനൻറെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ആസിഡ് വീണു ശരീരത്തിൻറെ പിൻഭാഗവും വയറും മുഖവും കത്തിക്കരിഞ്ഞു. തുടർന്ന് ഗുരുതരപരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
എന്നാൽ അടിമാലി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രതി പിടിയിലാവുകയായിരുന്നു. കോട്ടയം മെഡിക്കൽകോളേജിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദ്രസേനന്റെ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.