കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശി മരിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്.

നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗതയില്‍ എത്തിയ ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ബസ് നിർത്താതെ പോയി. പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം അപകടം ഉണ്ടായത് ഡ്രൈവർ അറിഞ്ഞില്ലെന്ന് കുന്നംകുളം പൊലീസ് പറഞ്ഞു. കോഴിക്കോട്ടെത്തിയ ബസ് തിരികെ കുന്നംകുളത്ത് കൊണ്ടുവരും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |