GOODWILL HYPERMART

വർഷങ്ങളായി പാൽക്കുളമേട്ടിലേക്ക് മലകയറിയിരുന്ന വിശ്വാസ സമൂഹത്തിന് വനം വകുപ്പിന്റെ ക്രൂരമായ നടപടി മൂലം ഇത്തവണ മലകയറാൻ സാധിച്ചില്ല. വനം വകുപ്പിൻറെ നടപടി ഭരണകൂടത്തിന്റെ ഒത്താശയോടെ എന്ന് യൂത്ത് ഫ്രണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പാൽക്കുളം മേട്ടിലേക്ക് പരിഹാര പ്രദക്ഷിണം നടത്തിയിരുന്ന വിശ്വാസികൾ ഇത്തവണ മല ചവിട്ടിയത് ചെമ്പകപ്പാറയിൽ

 യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്‍റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ചുകൊണ്ടു നടത്തിയ യാത്രയാണ് വിശ്വാസികൾ കുരിശുമല കയറ്റത്തിലൂടെ അനുസ്മരിക്കുന്നത്. ഇതിന്‍റെ ഭാഗമായി വിശ്വാസികള്‍  കുരിശും ചുമന്ന് കാല്‍നടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തും.കഴിഞ്ഞ നാല്പത്തിയാറു വർഷമായി ചുരുളി സെൻ്റെ തോമസ് ഫെറോനാ പള്ളിയിൽ നിന്നുള്ളക്രൈസ്തവിശ്വാസികൾ കയറിയിരുന്ന പാൽക്കുളം മേട്ടിലേക്കുള്ള കുരിശുമല കയറ്റം ഇത്തവണ വനം വകുപ്പിന്റെ പിടിവാശിമൂലം  മുടങ്ങി.

വനം വകുപ്പിന്റെ ക്രൂരമായ നടപടി മൂലം ഇത്തവണ മലകയറാൻ സാധിച്ചില്ല.

വനം വകുപ്പിൽ നിന്നുള്ള ഡി.എഫ്.ഒ.യുടെ അനുമതിക്കായി ഇടവക സമൂഹം വലിയ ആഴ്ചകളിൽ തുടരെത്തുടരെ സമീപിച്ചെങ്കിലും  വനംവകുപ്പിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ല. ചുരുളി ഇടവക ദേവാലയത്തിൽ നിന്നും ഓരോ വർഷവും ആയിരക്കണക്കിന് ആകുകളാണ് പാൽക്കുളം മേട്ടിലേക്ക് പരിഹാരപ്രദിക്ഷണമായി മലകയറുന്നത്. ജാതിമത വ്യത്യാസമില്ലാതെ കൈസ്തവരും അക്രൈസ്തവരുമായ വിശ്വാസികൾ ഇതിൽ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

  പാൽക്കുളം മേട്ടിലേക്കുള്ള ടൂറിസ്റ്റുകൾക്ക്  വനം വകുപ്പ് നിരോധന മേർപ്പെടുത്തിയിരുന്നു  എന്നാൽ  പ്രത്യേക അനുമതിയോടെ വിശ്വാസസമൂത്തിന് പരിഹാര പ്രദിക്ഷണം നടത്തുവാൻ പള്ളിയിൽ നിന്നും വനംവകുപ്പിനെ സമീപിച്ചെങ്കിലും അധികാരികൾ അനുമതി നൽകിയില്ല. വർഷങ്ങളായി വിശ്വാസസമൂഹം നടത്തിവരുന്ന  പരിഹാരപ്രദിക്ഷണത്തിന് വനംവകുപ്പ് തടസം സൃഷ്ട്ടിച്ചതുമൂലം ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിൽ നിന്നും വൻ പ്രതിക്ഷേധമാണുയരുന്നത്. വനംവകുപ്പ്  പൊതുസമൂഹത്തിന് നേരെ നടത്തുന്ന വെല്ലുവിളിയുടെ ഭാഗമാണ് വിശ്വാസ സമൂഹം  ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലകയറ്റത്തെ തടസ്സപ്പെടുത്താൻ കാരണമായതെന്നും ഇടുക്കിയുടെ മന്ത്രി റോഷി അഗസ്റ്റിനും സർക്കാരും വനംവകുപ്പിനെ  നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ ഫലമാണ് വിശ്വാസികൾക്ക് നേരെ ഉണ്ടായ ഈ അവഗണന എന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു.

അവസാനനിമിഷം വരെ മലകയറാൻ അനുമതി ലഭിക്കുമെന്ന് കരുതിയ വിശ്വാസികൾ  രാവിലെ പള്ളിയിൽ ഒത്തുകൂടിയ ശേഷം   ചെമ്പകപ്പാറ മലയറി പരിഹാരപ്രദിക്ഷണം നടത്തി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.