ഇടുക്കി തൊടുപുഴക്കു സമീപം കിണറ്റിൽ റിങ് ഇറക്കുന്നതിനിടെ റിങ് തകർന്നാണ് അപകടമുണ്ടായത്. രാവിലെ ഒന്പതുമണിയോടുകൂടിയാണ് അപകടമുണ്ടായത്.

വെങ്ങല്ലൂർ ആനക്കൂട് ജംഗ്ഷനു സമീപത്താണ് അപകടം.തൊടുപുഴ ഒളമറ്റം സ്വദേശി ജിത്തു ആണ് മരണപ്പെട്ടത്.കിണറ്റിൽ എട്ട് റിങ് ഇറക്കിയിരുന്നു. ഒമ്പതാമത്തെ റിംഗ് ഇറക്കുന്നതിനിടെ റിംഗ് പൊട്ടുകയും കിണറ്റിൽ നിന്നിരുന്ന ജിത്തുവിന്റെ തലയിൽ വീഴുകയുമായിരുന്നു.ഉടൻതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയും ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയും ചെയ്യ്തു. ഉടൻതന്നെ തൊടുപുഴ ഫയർഫോഴ്സ് യുണിറ്റ് സ്ഥലത്തെത്തുകയും ആംബുലൻസിൽ ചാഴിക്കാട്ട് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൊടുപുഴ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോർസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്