HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കിയിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

 പരോളിലിറങ്ങിയ പ്രതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവക്കണ്ടം താന്നിക്കവല ഭാഗത്ത് മലയിൽ കരീം എന്ന ഹുസൈൻ ( 54 ) ആ ണ് മരിച്ചത്. 

കൊലക്കേസ് പ്രതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അയൽവാസിയായ ഓരത്തേൽ സുരേന്ദ്രന്റെ വീട്ടിലിരുന്നപ്പോൾ വയറുവേദന അനുഭവപ്പെടുന്നതായി ഇയാൾ പറഞ്ഞിരുന്നു. കാഞ്ഞാർ എസ്ഐ ജിബിൻ തോമസിന്റെ നേ തൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി യിലേക്ക് മാറ്റി .

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

2003 ൽ ഭാര്യയേയും മകളെയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിലെ പ്രതിയാണ് കരീം. ഇയാൾക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭാര്യ ആസിലി, ഇളയ മകൾ സുറുമി എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂത്ത മകൾ സുൽഫിത്ത് കരീമിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസി ക്കുന്നത്. തിരുവനന്തപുരം ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരു ന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പരോൾ ലഭിച്ചപ്പോൾ പുറത്തിറങ്ങിയതാണ്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS