തൂക്കുപാലത്തിന് സമീപം പുഷ്പക്കണ്ടത്ത് പച്ചമീൻ കഴിച്ച സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം. പുഷ്പക്കണ്ടം ഇല്ലിമൂട് വല്യാറച്ചിറയിൽ പുഷ്പവല്ലി (59) ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

മേഖലയിൽ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പച്ചമീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. വീടിന് സമീപത്തുകൂടി വാഹനത്തിൽ കൊണ്ടുവന്ന പച്ചമീനാണ് വയോധിക വാങ്ങിയത്. ചൊവ്വാഴ്ച വാങ്ങിയ മീൻ വെട്ടി വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച മീൻ പുറത്തെടുത്ത് വറത്ത് ചോറിനൊപ്പം കഴിക്കുകയായിരുന്നെന്ന് പുഷ്പവല്ലി പറയുന്നു. ഉച്ചയ്ക്ക് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സമീപവാസികളുടെ സഹായം തേടുകയായിരുന്നു. സമീപവാസികൾ ഉടൻതന്നെ വയോധികയെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തുടർന്ന് ആരോഗ്യമന്ത്രി പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, പരാതി ലഭിച്ച് പരിശോധന നടത്താൻ ഒരുദിവസത്തിലേറെ വൈകിയതിനാൽ കാര്യമായ നിയമലംഘനങ്ങളോ മായം ചേർക്കലോ ഉടുമ്പൻചോല ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കണ്ടെത്താനായിരുന്നില്ല. വിഷു-ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി യാതൊരുവിധ പരിശോധനകളും നെടുങ്കണ്ടം, തൂക്കപാലം മേഖലകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്താത്തതിൽ ആക്ഷേപം ഉയരുന്നുണ്ട്.
Also Read: ഇടുക്കിയിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.