കുളമാവ് കുന്നുംപുറത്ത് ഷിബു കെ സി ആണ് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

കുളമാവ് ജലാശയത്തിൽ പതിവായി മത്സ്യബന്ധനത്തിനു പോകുന്ന ആളായിരുന്നു ഷിബു. വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെട്ടതായാണ് പ്രാഥമിക വിവരം. കുളമാവ് പോലീസും കെഎസ്ഇബി അധികൃതരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല തുടർന്ന് ഇടുക്കിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജ് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.