വാഴക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കുശേഷമാണ് ദാരുണ സംഭവം ഉണ്ടായത്

പിതാവ് സൂര്യനോടൊപ്പം മേട്ടുക്കുഴി തൊണ്ണൂറ് എസ്റ്റേറ്റ് സമീപം ചാണകം എടുക്കാൻ വന്നതാണ്പ്രശാന്ത്. അഛനോടൊപ്പം എത്തിയ പ്രശാന്ത് സമീപത്തെ പടുതാകുളത്തിൽ ചൂണ്ട ഇട്ട് മീൻപിടിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്നുനടത്തിയ തിരച്ചിലിലാണ് പടുതാകുളത്തിൽ വീണ് കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കട്ടപ്പന സെന്റ് ജോർജ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രശാന്ത്. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.
Also Read: ഇടുക്കി കുളമാവ് ജലാശയത്തിൽ മത്സ്യബന്ധനത്തിനു പോയ യുവാവ് മുങ്ങി മരിച്ചു
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news