MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

പാലായിൽ ഇടുക്കി സ്വദേശികളുടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; അപകടത്തിൽ സ്ത്രീയുൾപ്പെടെ രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം.

     പാലാ പൊൻകുന്നം റോഡിൽ പൈകയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീയടക്കം 2 പേർ മരിച്ചു. 

ഇടുക്കി സ്വദേശികളുടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; അപകടത്തിൽ സ്ത്രീയുൾപ്പെടെ രണ്ടുപേർ മരിച്ചു

  വൈകിട്ട് 3 മണിയോടെയാണ് സിഎസ്കെ പെട്രോൾ പമ്പിന് സമീപം അപകടമുണ്ടായത്. ഇടുക്കി സ്വദേശികളുടെ കാറുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടുക്കി ബൈസൺവാലി സ്വദേശി വാഴക്കല്ലുങ്കൽ മണി ( 65 ) , കുമളി മേട്ടിൽ ഷംല എന്നിവരാണ് അപകടത്തിൽ മരിച്ചത്. മണിയുടെ സഹോദരൻമാരായ ഹരിഹരൻ, രാജൻ, ഹരിഹരന്റെ ഭാര്യ ഓമന, ഇവരുടെ മകൻ അരുൺ, രാജന്റെ മകൻ ദിവേഷ് എന്നിവരാണ് മണിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കുമളി സ്വദേശി ഷിയാസിന്റെ വാഹനമാണ് ഇവരുടെ കാറുമായി കൂട്ടിയിടിച്ചത് . ഷിയാസിന്റെ മാതാവാണ് അപകടത്തിൽ മരിച്ച ഷംല . ഇയാൻ , സുൽഫി എന്നീ കൊച്ചുകുട്ടികളും ഷിയാസിന്റെ വാഹന ത്തിലുണ്ടായിരുന്നു അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു . മരിച്ചവരുടെ മൃതദേഹങ്ങൾ പാലാ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS