നിയന്ത്രണം നഷ്ടപ്പെട്ട ബൊലേറോ വാഹനമാണ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ വാഹന യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു.

വാഹനം വൈദ്യുതപോസ്റ്റിൽ ഇടിച്ചു കയറിയത് മൂലം ഈ ഭാഗത്തേക്കുള്ള വൈദ്യുതിബന്ധം തകരാറിലായി. 11 കെവി ലൈനും തകരാർ സംഭവിച്ചതിനാൽ വൻ നാശനഷ്ടം ആണുണ്ടായത്. കെഎസ്ഇബിക്ക് ഇരുപത്തി അയ്യായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. വൈദ്യുത പോസ്റ്റ് തകർന്നതുമൂലം സ്വകാര്യ കേബിൾ നെറ്റ്‌വർക്കുംബിഎസ്എൻഎൽ ഉൾപ്പെടെയുള്ള ഇൻറർനെറ്റ് സംവിധാനങ്ങളും തകരാറിലായി. സ്ഥലത്തെത്തിയ അടിമാലി ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |