അടിമാലിക്ക് സമീപം പിച്ചാട്,കുരിശുപാറ മേഖലയിൽ രണ്ട് ദിവസമായി നിരവധി പേരെ ആക്രമിച്ച കാട്ടുപന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടി വെച്ച് കൊന്നു.

കഴിഞ്ഞ രണ്ട് ദിവസമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കാട്ടുപന്നി ആക്രമിച്ചിരുന്നു. തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിൽ പീച്ചാട് ബ്യൂ മൗണ്ട് എസ്റ്റേറ്റിനുടുത്ത് കണ്ടെത്തിയ പന്നിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ശനി , ഞായർ , തിങ്കിൾ ദിവസങ്ങളിൽ മൂന്ന് സ്ത്രീകളെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ഇവരിൽ രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേർ ഇപ്പോൾ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
കാട്ടുപന്നിയുടെ ആക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. വിഷയത്തിൽ എ.രാജ എം.എൽ.എ ഇടപെടുകയും ചെയ്തിരുന്നു. തുടർന്ന് മൂന്നാർ ഡി.എഫ്.ഒ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുവാൻ ഉത്തരവിടുകയും അടിമാലി റേഞ്ച് ഓഫീസർ കെ.വി.രതീഷിന്റെ നേതൃത്വത്തിൽ നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ചൊവ്വാഴ്ച കാട്ടുപന്നിയെ ഏലത്തോട്ടത്തിൽ കണ്ടെത്തുകയും വെടിവെച്ച് കൊല്ലുകയും ചെയ്തത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |