മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം.
പടയപ്പ എന്ന് അറിയപ്പെടുന്ന ആനയാണ് ആക്രമണം നടത്തിയത്. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപത്ത് വച്ചായിരുന്നു കാട്ടാന കെഎസ്ആര്‍ടിസി തടഞ്ഞു നിർത്തിയത്. പടയപ്പയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. ഉദുമല്‍ പേട്ടയില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന ബസിന് നേരെ ആയിരുന്നു കാട്ടാന അതിക്രമം നടത്തിയത്. നേരത്തെ രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്നു പടയപ്പ എന്ന കാട്ടാന. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു.