കശുവണ്ടി പെറുക്കലും കേടുപാടുകൾ കൂടാതെ സൂക്ഷിക്കലും ഇനി പോലീസുകാരുടെ പണി.

കണ്ണൂർ ആംഡ് പോലീസ് നാലാം ബറ്റാലിയനാണ് കശുവണ്ടി ശേഖരിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയത്. ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളിൽ നിന്നാണ് കശുവണ്ടികൾ ശേഖരിക്കേണ്ടത്. ഇതിനായി മൂന്നംഗ കമ്മിറ്റിയേയും രൂപീകരിച്ചു. ശേഖരിച്ചാൽ മാത്രം പോര, ആഴ്ചതോറും കൃത്യമായ തൂക്കം കമാൻഡന്റിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
ബി കമ്പനിയിലെ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് കമ്മിറ്റി. ഹെഡ് ക്വാർട്ടേഴ്‌സിലേയും കമ്പനിയിലേയും രണ്ട് ഹവിൽദാർമാരേയും ഡ്യൂട്ടിയ്‌ക്ക് നിയോഗിച്ചിട്ടുണ്ട്. ബറ്റാലിയനിലെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നിന്നും കശുവണ്ടി ശേഖരിക്കാൻ നാല് തവണ ലേലം വിളിച്ചിരുന്നു. എന്നാൽ കശുവണ്ടി ഉത്പാദനത്തിൽ കുറവ് വരികയും വില കുറയുകയും ചെയ്തതോടെ ലേലം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇതോടെ പാകമായ കശുവണ്ടികൾ താഴെ വീണ് നശിക്കുന്ന സ്ഥിതിയായി . ഇത് മറികടക്കാനാണ് കമാൻഡന്റിന്റെ പുതിയ ഉത്തരവ്
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |