HONESTY NEWS ADS

Electro Tech Nedumkandam

 

ഇന്റർനെറ്റ് വേഗതയിൽ പിന്നോട്ട് പോയി ഇന്ത്യ; പാകിസ്ഥാനും നൈജീരിയയും ഇന്ത്യയേക്കാൾ മുന്നിൽ.

 ഇന്റർനെറ്റ് വേഗത്തിന്റെ കാര്യത്തിൽ ഇന്ത്യ പുറകോട്ട് പോയെന്ന് റിപ്പോർട്ട്.

 
ഇന്റർനെറ്റ് വേഗതയിൽ പിറകോട്ട് പോയി ഇന്ത്യ

മൊബൈൽ ഇന്റർനെറ്റ് വേഗത്തിന്റെ കണക്കെടുത്താൽ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലും ഇന്ത്യ ഉൾപ്പെടുന്നില്ല എന്നാണ് ഓക്‌ല പുറത്തുവിടുന്ന റിപ്പോർട്ടിൽ പറയുന്നത്. 2021 മാർച്ചിലെ റിപ്പോര്‍ട്ടിലും ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ലെന്നും ഓക്‌ല റിപ്പോർട്ടിൽ പറയുന്നു. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്രോഡ്‌ബാൻഡ് വേഗത്തിലും ഇന്ത്യയ്ക്ക് കാര്യമായ പുരോഗതി ഒന്നുമില്ല എന്നാണ് ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്‌സ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

എന്നാൽ മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യ 5 സ്ഥാനം താഴോട്ട് പോയി നിലവിൽ 120 ആം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. 2021 മാർച്ചിലെ റിപ്പോർട് പ്രകാരം മൊബൈൽ ഇന്റർനെറ്റ് സ്പീഡിൽ യുഎഇയാണ് ഒന്നാമത് ഉള്ളത്. ഇതിന് മുമ്പുണ്ടായിരുന്ന റാങ്കിങ്ങിലും യുഎഇ ആയിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 266.66 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 32.05 എംബിപിഎസും ആണ്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൊബൈൽ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 120–ാം സ്ഥാനത്താണ്. ഫെബ്രുവരിയിൽ ഇന്ത്യ 115-ാം സ്ഥാനത്തായിരുന്നു. അതിൽ നിന്ന് വീണ്ടും അഞ്ച് സ്ഥാനം പിറകോട്ട് പോയി. മാർച്ച് അവസാനത്തിലെ കണക്കുകൾ പ്രകാരം ലോകത്തെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 73.50 എംബിപിഎസും അപ്‌ലോഡ് 14.12 എംബിപിഎസുമാണ്.

വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലുള്ള പല രാജ്യങ്ങളും ഇന്റർനെറ്റ് വേഗത്തിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. ഇറാൻ, ഇറാക്ക്, പാക്കിസ്ഥാൻ തുടങ്ങി രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് മുന്നിലാണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 22.99 എംബിപിഎസും അപ്‌ലോഡ് 12.33 എംബിപിഎസുമാണ്.

Also Read: ഇടുക്കിയിൽ അഞ്ച് വയസ്സുകാരിക്കുനേരെ പീഡന ശ്രമം; സമീപവാസിയായ മധ്യവയസ്‌കൻ പോലീസ് പിടിയിൽ. |

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS