ഇടുക്കി വണ്ടന്മേട്ടിലാണ് അഞ്ച് വയസ്സുകാരിക്കുനേരെ പീഡന ശ്രമം ഉണ്ടായത്. കേസിൽ സമീപവാസിയായ 56 കാരനെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് സ്വദേശി ആണ്ടവൻ ആണ് അറസ്റ്റിലായത്.

സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ തമിഴ്നാട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ പതിമൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ഏലത്തോട്ടത്തിൽ തൊഴിലാളിയായ പ്രതിയും ഭാര്യയും കുട്ടിയുടെ വീടിനോട് ചേർന്നാണ് താമസിച്ചിരുന്നത്. ഈ അടുപ്പം മുതലാക്കിയാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത് എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് ഇത് കണ്ടതോടെ പ്രതിയായ ആണ്ടവൻ ഭാര്യയെയും കൂട്ടി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത വണ്ടന്മേട് പോലീസ് പ്രതിയെ തമിഴ്നാട്ടിൽ എത്തി ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വണ്ടൻമേട് സി ഐ വി എസ് നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news