HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കിയിൽ കിണറിനുള്ളിൽ വീണ കാട്ടുപോത്തിനെ രക്ഷപെടുത്തി; ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

   ഇടുക്കി വണ്ണപ്പുറത്തിനടുത്ത് വെണ്മറ്റതാണ്  കിണറിൽ കാട്ടുപോത്ത് വീണത്. വെണ്മറ്റം സ്വദേശി ഷാജിയുടെ റബർ തോട്ടത്തിലെ കിണറിലാണ് ഇന്ന് വെളുപ്പിന് കാട്ടുപോത്ത് വീണത്.

കിണറിനുള്ളിൽ വീണ കാട്ടുപോത്തിനെ രക്ഷപെടുത്തി

  രാവിലെ ശബ്‌ദംകേട്ടെത്തിയ നാട്ടുകാരാണ് കാട്ടുപോത്ത് വീണുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറസ്ററ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പതിനൊന്ന് മണിയോടുകൂടി കോതമംഗലം ഡിഎഫ്ഓ സ്ഥലത്തെത്തി. രക്ഷപെട്ടു പുറത്തിറങ്ങിയാൽ കാട്ടുപോത്ത് നാട്ടുകാരെ ഉപദ്രവിക്കാൻ സാധ്യത ഉണ്ടെന്ന് കണക്കാക്കി  മയക്കുവെടി വെച്ച് പുറത്തെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഡിഎഫ്ഓ എത്തിയ ശേഷം തീരുമാനം മാറ്റുകയായിരുന്നു. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കിണറ്റിൽ വീണ പോത്ത് അവശനിലയിലായതിനാൽ  മയക്കുവെടി വെച്ചാൽ ചത്തുപോകാൻ സാധ്യത ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതേത്തുടർന്ന് നാട്ടുകാരും ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. തുടർന്ന് ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ചു മാറ്റുകയായിരുന്നു. ഇടിച്ചുമാറ്റിയ വഴിയിലൂടെ പോത്ത് കയറുകയും ജനവാസമേഖലയിലേക്ക് പോയെങ്കിലും ശേഷം കാട്ടിലേക്ക് രക്ഷപെടുകയുമായിരുന്നു.ഇടുക്കി വനാതിർത്തിയോട് ചേർന്നു കിടക്കുന്ന ഭാഗമാണ് വെൺമറ്റം. കാട്ടുപന്നികൾ എത്താറുണ്ടെങ്കിലും കാറ്റുപോത്തെത്തുന്നത് ഇതാദ്യമാണ്.

Also Read:  വിഷക്കായ കഴിച്ച് പെണ്‍കുട്ടികൾ; ഒരാള്‍ മരിച്ചു, രണ്ടാമത്തെ കുട്ടിയുടെ നില ഗുരുതരം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.