തൊടുപുഴ വെങ്ങല്ലൂർ കോലാനി ബൈപ്പാസിലെ പെട്രോൾ പമ്പിന് സമീപത്ത് നിന്ന തെങ്ങിനാണ് ഇടിമിന്നലേറ്റ്.

തീപിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും തൊട്ടടുത്ത് പെട്രോൾ പമ്പും ഉണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. ഇതോടൊപ്പമുണ്ടായ ഇടിമിന്നലിൽ ആണ് തെങ്ങിനെ തീപിടിച്ചത്. ഏറെ സമയം ആളിക്കത്തിയ തീ താഴേക്കു പതിക്കുന്നുണ്ടായിരുന്നു. താഴേക്ക് വീണ തീപ്പൊരികൾ പമ്പിൻറെ ടാങ്ക് ഇരുന്ന വശങ്ങളിലേക്ക് പതിക്കുന്നുണ്ടായിരുന്നു.
ഇതോടെ പമ്പിലെ ജീവനക്കാർ തൊടുപുഴ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. എന്നാൽ തൊടുപുഴയിലെ ഫയർഫോഴ്സ് അംഗങ്ങൾ വെള്ളിയാമറ്റത്തിനു സമീപം മറ്റൊരു സേവനത്തിന് പോയതിനാൽ കല്ലൂർക്കാട് ഫയർഫോഴ്സാണ് ഇവിടെ എത്തിച്ചേർന്നത്. എന്നാൽ ഫയർഫോഴ്സെത്തിയപ്പോഴേക്കും പമ്പിലെ ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയിരുന്നു.
Also Read: ഇടുക്കിയിൽ സ്‌കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ.