കർണാടകയിൽ വിനോദയാത്രയ്‌ക്ക് പോയ 42 അംഗ സംഘത്തിലെ രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു.

ഉഡുപ്പിക്ക് സമീപം സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവം. മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അലൻ റെജി, അമൽ സി അനിൽ എന്നിവരാണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ് ഇരുവരും. ഉഡുപ്പിക്ക് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയ്ക്കായി തെരച്ചില്‍ തുടരുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
Also Read: ഇടുക്കിയിൽ സ്‌കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news