കണ്ണൂർ ചെമ്പിലോട് നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നുവീണ് വീട്ടുടമ അടക്കം രണ്ടുപേർ മരിച്ചു.

വീട്ടുടമസ്ഥനായ കൃഷ്ണനും നിർമ്മാണ തൊഴിലാളി ലാലുവുമാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകർന്നുവീഴുകയായിരുന്നു. നിലവിലുള്ള വീടിന്റെ മുകളിലത്തെ നിലയിൽ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് . ബീം ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. തകർന്നു വീണ ബീം ദേഹത്ത് പതിച്ചതിനെ തുടർന്ന് ഏറെ നേരം പണിപ്പെട്ടാണ് ലാലുവിനെ പുറത്തെടുത്തത്. എന്നാൽ ലാലുവിന് മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻ മരിച്ചത്. മൃതദേഹങ്ങൾ കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
Also Read: ഇടുക്കിയിൽ പനി ബാധിച്ച് പത്തുവയസ്സുകാരൻ മരണപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്