കരുണാപുരം മേഖലയിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന യുവതിയുടെ ഓൺലൈൻ സുഹൃത്താണ് അപ്രതീക്ഷിതമായി ബാങ്കിലെത്തി പ്രശ്‌നമുണ്ടാക്കിയത്.

രണ്ട് വർഷം മുമ്പാണ് യുവതിയും യുവാവും ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലാകുന്നത്. ചാറ്റിലൂടെ സൗഹൃദത്തിനു വഴിമാറി. ഇതിനിടെ യുവാവ് യുവതിയോട് പ്രണയാഭ്യർഥന നടത്തിയെങ്കിലും യുവതി ഇത് നിരാകരിച്ചിരുന്നു. എന്നാൽ ഓൺലൈൻ സൗഹൃദം തുടർന്നു. ഇതിനിടെയാണ് വ്യാഴാഴ്ച്ച യുവാവ് അപ്രതീക്ഷിതമായി യുവതി ജോലി ചെയ്യുന്ന ബാങ്കിലെത്തിയത്. ബാങ്കിലെത്തിയ യുവാവ് പെൺകുട്ടിയോട് സംസാരിക്കാൻ ശ്രമിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയുമായിരുന്നു.
ഇതോടെ ബാങ്ക് അധികൃതർ കമ്പംമെട്ട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കാര്യങ്ങൾ തിരക്കി. ജില്ലയുടെ ഹൈറേഞ്ച് മേഖലയിലെ ഒരു അമ്പലത്തിൽ വന്നതാണെന്നും, ഇതുവഴി വന്ന സ്ഥിതിക്ക് പെൺകുട്ടിയുമായി സൗഹൃദം പുതുക്കി പോവാനായി എത്തിയാണെന്നുമായിരുന്നു യുവാവിന്‍റെ വിശദീകരണം. ഒടുവിൽ പെൺകുട്ടിയെ ശല്യം ചെയ്യരുതെന്ന് ഉപദേശവും, അനാവശ്യമായി കരുണാപുരം മേഖലയിലേക്ക് വന്നേക്കരുതെന്നതാക്കീതും നൽകിയാണ് യുവാവിനെ പൊലീസ് വിട്ടയച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news