ഇടുക്കി ജില്ലാ കളക്ടർക്കെതിരെ പോസ്റ്റർ പ്രചരണവുമായി പട്ടികവർഗ്ഗ ഏകോപനസമിതി.

പൊതുജനങ്ങളോട് ജില്ലാ കളക്ടർ സ്വീകരിക്കുന്ന നിലപാടുകളിൽ പ്രതിഷേധിച്ചാണ് പട്ടികവർഗ്ഗ ഏകോപനസമിതി രംഗത്തെത്തിയിട്ടുള്ളത്. ജില്ലാ കളക്ടറെ നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഇവർ പരാതി നൽകിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഇടുക്കി ജില്ലാ കളക്ടറേറ്റിൽ എത്തുന്നവരോട് നിഷേധാത്മക നിലപാടാണ് ജില്ലാകളക്ടർ ഷീബ ജോർജ് സ്വീകരിക്കുന്നതെന്ന് പട്ടികവർഗ്ഗ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി സാറാമ്മ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ വിവരം ചൂണ്ടിക്കാട്ടി സമിതി പരാതി നൽകിയിട്ടുണ്ട്. താൻ നൽകിയ പരാതിയുടെ തൽസ്ഥിതി അറിയുന്നതിനായി ജില്ലാ കളക്ടറുടെ അടുത്തെത്തിയ തനിക്ക് ദുരനുഭവം നേരിട്ടതായി സാറാമ വെളിപ്പെടുത്തുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
അതേസമയം മാധ്യമപ്രവര്‍ത്തകരോട് കലക്ടര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് കലക്ടര്‍ ഷീബാ ജോര്‍ജിന്റെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ഇടുക്കി ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ചുമതലയേറ്റപ്പോള്‍ മുതല്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകരോട് നിഷേധാത്മക സമീപനം കലക്ടര്‍ പുലര്‍ത്തിവരികയാണ്. ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാര്‍ത്തകളും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളും മാധ്യമങ്ങളെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. അതിനാൽ കളക്ടർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍ മാധ്യമപ്രവർത്തകരും ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news