ഇടുക്കി അടിമാലിക്ക് സമീപം കല്ലാറിലാണ് കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചത്.

മധ്യപ്രദേശ് സ്വദേശി അരവിന്ദിന്‍റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വടക്കൻ എസ്റ്റേറ്റിൽ വിറക് ശേഖരിച്ച ശേഷം താമസിക്കുന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് മരം ഒടിഞ്ഞു വീണത്. അപകടത്തെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഗീത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോർസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read: ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു; വൈകിട്ടുണ്ടായ ശക്തമായ മഴയെതുടർന്നുണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്.