HONESTY NEWS ADS

ആശ്വാസം; മുംബൈയിലേത് XE വകഭേദമല്ലെന്ന് ജനിതക പരിശോധനാ ഫലം.

  മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡിന്‍റെ വകഭേദമായ എക്സ് ഇ (XE) അല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. 

മുംബൈയിലേത് XE വകഭേദമല്ലെന്ന് ജനിതക പരിശോധനാ ഫലം
     വകഭേദങ്ങളെ കുറിച്ച് പഠിക്കുന്ന ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യത്തിലെ (ഇൻസകോഗ്) വിദഗ്ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജിനോമിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നാണ് വിശദീകരണം. ജീനോം സീക്വൻസ് പഠിച്ചപ്പോൾ അത് എക്സ് ഇ വകഭേദത്തിൻ്റെ രൂപത്തിലല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. വാർത്താ ഏജൻസിയാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവരം പുറത്ത് വിട്ടത്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മുംബൈ കോർപ്പറേഷനാണ് ജിനോ സീക്വൻസിൽ നടത്തിയതിന് ശേഷം എക്സ് ഇ വകഭേദം കണ്ടെത്തിയതായി പ്രസ്താവനയിറക്കിയത്. എക്സ് ഇ എന്ന് കണ്ടെത്തിയ ജീനോം സീക്വൻസിൻ്റെ fastQ ഫയലുകൾ വിശകലനം ചെയ്താണ് ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യത്തിലെ വിദഗ്ധർ എതിരഭിപ്രായം രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയേക്കും. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത് എക്സ് ഇ. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് എക്സ് ഇ വകഭേദം. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

എന്താണ് XE വകഭേദം?

ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളിൽ ഏറ്റവും പകർച്ച ശേഷി കൂടിയതാണിത്. ലോകമെങ്ങും മൂന്നാം തരംഗത്തിന് കാരണമായ ബി എ ടൂ ഒമിക്രോൺ വകഭേദത്തെക്കാൾ എക്സ് ഇ വകഭേദത്തിന് 10 % പകർച്ച ശേഷി കൂടുതലുണ്ട്. ബ്രിട്ടനിൽ 660 പേരിൽ എക്സ് ഇ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ തന്നെ ജനിതക വ്യതിയാനം വന്ന രൂപമാണിത്. ബി എ വൺ, ബി എ ടൂ ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ എന്ന് ഗവേഷകർ പറയുന്നു. വാക്സിനേഷൻ കൂടുതലായി നടന്നതിനാൽ, ഡെൽറ്റ വ്യാപിച്ചതുപോലെ, എക്സ് ഇ ഇന്ത്യയിൽ വലിയ തോതിൽ വ്യാപിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Also Read: കമ്പോള വില; ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (06 ഏപ്രിൽ 2022)

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
 സന്ദർശിക്കുക.  www.honesty.news 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS