GOODWILL HYPERMART

ഒമിക്രോൺ ബിഎ4 വകഭേദം തമിഴ്‌നാട്ടിൽ കണ്ടെത്തി; രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി. രോഗം സ്ഥിരീകരിച്ചത് ചെങ്കൽപേട്ട് സ്വദേശിക്കാണ്.

ഒമിക്രോൺ ബിഎ4 വകഭേദം തമിഴ്‌നാട്ടിൽ കണ്ടെത്തി

     ഈ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദം ബിഎ4 ആദ്യമായി സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. മെയ് ഒമ്പതിന് സൗത്ത് ആഫ്രിക്കയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ ആൾക്കാണ് ഒമിക്രോൺ ഉപവകഭേദമായ ബിഎ4 സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ലാബുകളുടെ കൂട്ടായ്മയായ ഇൻസാകോഗ് നടത്തിയ ജെനോം പരിശോധനയിലാണ് ഉപവകഭേദം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അതേസമയം, രാജ്യത്ത് ഇന്ന് 2,323 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 25 മരണം റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.75% ആയി.

Also Read:  മോട്ടോര്‍വാഹന ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു; ഹെല്‍മറ്റ് സ്ട്രാപ്പിടാതിരിക്കുക, ബിഐഎസ് മുദ്രയില്ലാത്ത ഹെല്‍മറ്റ് ഉപയോഗിക്കുന്നതിനും 2000 രൂപ വരെ പിഴ.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.