HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി നെടുങ്കണ്ടത്ത് 40 ലക്ഷം രൂപ വായ്പയെടുത്ത കർഷകന് ജപ്തി; വീട് പൂട്ടി സീൽ ചെയ്ത് കേരള ബാങ്ക്

     ഇടുക്കി നെടുങ്കണ്ടത്ത് 40 ലക്ഷം വായ്പയെടുത്ത കർഷകനാണ് ജപ്തിനടപടി നേടിടേണ്ടി വന്നത്. 

ഇടുക്കി നെടുങ്കണ്ടത്ത് 40 ലക്ഷം രൂപ വായ്പയെടുത്ത കർഷകന് ജപ്തി;  വീട് പൂട്ടി സീൽ ചെയ്ത് കേരള ബാങ്ക്

    നെടുങ്കണ്ടം ബ്ലോക്ക് നമ്പർ 312 ൽ രാമകൃഷ്ണൻ നായർ ( 72 ) ന്റെ ഉടമസ്ഥതയിലുള്ള വീടും 1. 60 സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്. 2014 ൽ 40 ലക്ഷം രൂപ ലോണെടുത്തു. ഇപ്പോൾ  ഒരുകോടി അയ്യായിരത്തി ഇരുന്നൂറ്റി പതിനേഴുരൂപ കുടിശ്ശിക ഉണ്ടെന്നാണ് ബാങ്കിന്റെ വാദം. എന്നാൽ  28 ലക്ഷത്തോളം രൂപ പലിശ അടച്ചിട്ടുണ്ടെന്ന് രാമകൃഷ്ണൻ വ്യക്തമാക്കുന്നു. ശനിയാഴ്ച ബാങ്ക് അധികൃതർ ജപ്തി നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് നടപടിയുണ്ടാകുമെന്ന് കരുതിയില്ല. ഇന്ന് രാവിലെ ബാങ്ക് അധികൃതർ ബാങ്കിലേക്ക് വിളിക്കുകയും  അവിടെ ചെന്നപ്പോൾ ജപ്തി ചെയ്യാൻ പോകുകയാണെന്നും പൊലീസ് - റവന്യു അധികൃതർ ഉടൻ വരുമെന്നും അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തുടർന്ന് മക്കളുടെ ഫോണുകളിൽ വിളിച്ച് ബാങ്ക് അധികൃതർ ജപ്തി വിവരങ്ങൾ അറിയിച്ചു. 15 ദിവസം കൂടി അനുവദിക്കണമെന്നും ജപ്തി ഒഴിവാക്കണമെന്നും പറഞ്ഞപ്പോൾ അര മണിക്കൂർ സമയം മാത്രമേ നൽകാൻ സാധിക്കുകയൊള്ളു എന്നും  ബാങ്ക് അധികൃതർ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് പോലീസ്-റവന്യു ബാങ്ക് അധികൃതർ വീട്ടിലെത്തി വീട് സീൽ ചെയ്യുകയായിരുന്നു. വളർത്തു മൃഗങ്ങൾ ഉൾപ്പെടെ വീട്ടിലുള്ള സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ്  രാമകൃഷ്ണൻ. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS