അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും.
നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13 വരെ ഇവിടങ്ങളിലെല്ലാം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്ത് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി ബംഗ്ളാദേശ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Also Read: ഇനി അഡ്മിൻ ഡിലീറ്റ് ചെയ്യും; ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാം, അടിമുടി മാറി വാട്സ്ആപ്പ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
