കല്ലാർകുട്ടി പുതിയ പാലത്തിനു സമീപമാണ് അപകടം നടന്നത്.
റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനു കല്ലുമായി വന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോഡിറക്കുന്നതിനു വേണ്ടി ടിപ്പ് ഉയർത്തിയപ്പോൾ ഡോറിൽ കല്ലുടക്കി ഡോറ് തുറക്കാനാവാതെ സൈഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.