മഞ്ഞുമൂടിക്കിടക്കുന്ന സാഹചര്യത്തിൽ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും അധികൃതർ തയാറാകുന്നില്ല.

മൂന്നാര്‍ ഗ്യാപ് റോഡില്‍ എട്ടുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞടക്കം രണ്ടുപേര്‍ മരിക്കാന്‍ കാരണമായ അപകടത്തിന് പിന്നിൽ ദേശീയപാത അധിക്യതരുടെ അശ്രദ്ധയെന്ന് ആരോപണം. റോഡ് പണികള്‍ പൂര്‍ത്തീകരിച്ചെങ്കിലും മഞ്ഞ് മൂടിക്കിടക്കുന്ന പാതയോരങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് രണ്ടുപേരുടെ മരണത്തിലേക്ക് വഴിതെളിച്ചതെന്ന് ആരോപണമുയർന്നു.
പകൽ സമയം പോലും തൊട്ടടുത്ത് നില്‍ക്കുന്ന ആളെ പോലും കാണാത്തവിധം മഞ്ഞുമൂടിക്കിടക്കുന്ന മേഖലയാണിത്. നേരത്തെ ഒരുവാഹനം മാത്രം കടന്നുപോയിരുന്ന ഭാഗങ്ങളില്‍ വീതി കൂട്ടിയതോടെ കൂടുതൽ വാഹനങ്ങൾക്ക് പോകാമെന്നായി. മൂന്നാര്‍ മുതല്‍ പൂപ്പാറവരെയുള്ള ഭാഗത്തെ ദേശീയപാത വികസനത്തിന്റെ നിര്‍മ്മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. എന്നാല്‍ വീതി വര്‍ധിപ്പിച്ച അപകടം പതിയിരിക്കുന്ന മേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |