MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

സമീർ എറാമലക്ക് രണ്ടാമൂഴം; ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ച് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ, വിഭാഗിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കർശന നിർദേശം.

   ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു. കെപിസിസി പ്രസിഡണ്ട്  കെ.സുധാകരനാണ്  ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചത്.

ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ച് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ

കാലാവധി കഴിഞ്ഞതിനെ തുടർന്നു പ്രസിഡണ്ട് ശ്രീ സമീർ ഏറാമല രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് സംഘടന പുനഃസംഘടിപ്പിച്ചത്. നിലവിലെ പ്രസിഡണ്ട് ശ്രീ സമീർ ഏറാമല തന്നെ വീണ്ടും ഖത്തർ ഇൻകാസിനെ നയിക്കും. പ്രളയാനന്തരവും കോവിഡും കാർന്നു തിന്ന കാലത്തു ഏറ്റവും മനുഷ്യത്വ പരമായ പ്രവർത്തനം കാഴ്ചവെച്ച് ഇൻകാസ്  മാതൃകയായത്  വലിയ അംഗീകാരമാണെന്ന് കെ.സുധാകരൻ പറഞ്ഞു. അതേസമയം വിഭാഗിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശ്ശന നിർദ്ദേശത്തോടു കൂടെയാണ് ഇൻകാസ് സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സംഘടനാ രംഗത്തു അച്ചടക്കം പാലിച്ചു കൊണ്ട് കോൺഗ്രസ് കമ്മിറ്റി അഖിലേന്ത്യാ തലത്തിൽ കഷ്ടപ്പാടുകൾ സഹിക്കുമ്പോൾ അതിലൊരു ബിന്ദുവാകാൻ സാധിക്കണമെന്നും അതോടൊപ്പം പുതിയ കമ്മിറ്റിയെ അംഗീകരിച്ചു പിന്തുണ കൊടുക്കുവാൻ ഖത്തറിലെ എല്ലാ ഇൻകാസ് അംഗങ്ങളോടും കോൺഗ്രസ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരോടും കെ.സുധാകരൻ ആഹ്വാനം ചെയ്തു. എന്നാൽ വിമതപ്രവർത്തനവും അച്ചടക്കലംഘനവും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി. 

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് എസ് നായരും ട്രഷററായി ജോർജ് അഗസ്റ്റിനെയും ശ്രീ സിദ്ധീഖ് പുറായിൽ അഡ്വൈസറി ബോഡ് ചെയർമാനായും മുഹമ്മദലി പൊന്നാനി, അൻവർ സാദത്ത് എന്നിവർ വർക്കിംഗ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം 3 വൈസ് പ്രസിഡന്റ്മാരെയും  5 ജനറൽ സെക്രട്ടറിമാരെയും 8 സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി കെപിസിസി പ്രഖ്യാപിച്ചത്. എല്ലാ ജില്ലകളിലേയും പ്രാതിനിധ്യവും അതോടൊപ്പം പ്രവർത്തന പരിചയമുള്ളവരെയും പുതുമുഖങ്ങളേയും ഉൾപ്പെടുത്തിയതാണ് പുതിയ കമ്മറ്റി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്


നിങ്ങളുടെ വാർത്തകൾ, അറിയിപ്പുകൾ, പരസ്യങ്ങൾ നൽകുന്നതിനായി 9495255173.  www.honesty.news / ബ്യുറോ; തൊടുപുഴ, ചെറുതോണി, അടിമാലി,മൂന്നാർ, രാജാക്കാട്, നെടുങ്കണ്ടം,കുമളി
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS