കുമളി വാളാർഡി ആനക്കുഴി റോഡിൽ രാത്രി കാല വാഹന പരിശോധക്കിടെയാണ് ഓട്ടോയിൽ കടത്തി കൊണ്ട് വന്ന ചന്ദന ശിൽപ്പം വനപാലകർ പിടികൂടിയത്.

ഇവരുടെ പക്കല്‍ നിന്നു 876 ഗ്രാം തൂക്കമുള്ള ചന്ദന ശില്‍പം കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന അന്തോണി സ്വാമി, മകന്‍ ഹര്‍ഷവര്‍ധന്‍, ശബരിമല എസ്റ്റേറ്റില്‍ സത്രം പുതുവലില്‍ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. 30000 രൂപ വിലവരുന്ന ചന്ദന വിഗ്രഹം തമിഴ്നാട്ടിൽ എത്തിച്ച് വിൽപ്പന നടത്താനായിരുന്നു പ്രതികളുടെ ശ്രമം. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്