ഇടുക്കി കഞ്ഞിക്കുഴിക്ക് സമീപം മക്കുവള്ളിയിലാണ് യുവാവിന് വെട്ടേറ്റത്. കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഘർഷത്തിൽ കലാശിച്ചത്.

മദ്യലഹരിയെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേൽക്കുകയായിരുന്നു. മയിലപ്പുഴ സ്വദേശി മണ്ണൂർ പ്രാണിനാണ് വെട്ടേറ്റത്. കഴുത്തിനും വയറിനും ഉൾപ്പെടെ ഏഴോളം വെട്ടേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5 നു മക്കുവള്ളിയിലാണ് സംഘർഷം ഉണ്ടായത്. വെൺമണിയിൽ നിന്നും തൊഴിലാളികളെ കൊണ്ടുപോകുന്നതിനായി വന്ന ഓട്ടോറിക്ഷ പ്രാണും സുഹൃത്തും ചേർന്ന് മദ്യലഹരിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വനത്തിലേക്ക് രക്ഷപെട്ട പ്രതി വെണ്മണി സ്വദേശി അരുൺ മാത്യുവിനായി കഞ്ഞിക്കുഴി പോലീസ് അന്വേക്ഷണം ആരംഭിച്ചു. അരുൺ മാത്യുവിൻറെ വാഹനം പ്രദേശവാസികൾ തകർക്കുകയും ചെയിതിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്