കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി.

ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഏതാനും പേര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചെിന്റെ ഉത്തരവുണ്ടായിരിക്കുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ ഭുമിയില്‍ ക്വാറികളോ റിസോട്ടുകളോ പാടില്ല.കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് റവന്യുവകുപ്പിന്റെ ഉത്തരവുണ്ട്.ഇത് കര്‍ശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഭൂമി തരം മാറ്റി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Also Read: പി.സി.ജോർജിന്റെ അറസ്റ്റ് ഉടൻ?… പാലാരിവട്ടത്ത് നിന്ന് പൊലീസ് വാഹനത്തിൽ ജോർജിനെ മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്