കട്ടപ്പനക്കു സമീപം കഞ്ചാവുമായി യുവതി പിടിയിൽ; തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി ഇടുക്കിയിലേക്ക് വരും വഴിയാണ് എക്സൈസിന്റെ പിടിയിലായത്.

800 ഗ്രാം ഉണക്ക കഞ്ചാവുമായി ഉപ്പുതറ കണ്ണമ്പടി സ്വദേശിനിയാണ് പിടിയിലായത്. ഉപ്പുതറ കണ്ണംപടിക്കു സമീപം ഇടത്തറയിൽ ബിനുമോളാണ് എക്സൈസിന്റെ പിടിയിലായത്.

കട്ടപ്പനക്കു സമീപം കഞ്ചാവുമായി യുവതി പിടിയിൽ

    വിൽപ്പനക്കായി തമിഴ് നാട്ടിൽ നിന്നും കഞ്ചാവ്  വാങ്ങി വരുന്നതിനിടെയാണ് യുവതി സംഘത്തിന്റെ പിടിയിലാവുന്നത്.  യുവതി ഉപ്പുതറ  കണ്ണമ്പടി കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്തി വരുകയായിരുന്നു. കട്ടപ്പനറേഞ്ചിൻ്റെ അധിക ചുമതലയുള്ള തങ്കമണി എക്സൈസ് ഇൻസ്പെക്ടറും സംഘവും   കട്ടപ്പന - പുളിയൻമല റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവതി പിടിയിലാകുന്നത്.  

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് ബസ്സിൽ നിന്നും സംശയാസ്പദമായി കണ്ട സാഹചര്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് എക്സൈസ് സംഘം അന്വേഷിച്ച് വരുകയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS