കൾച്ചറൽ അസോസിയേഷൻ ഓഫ് റവന്യൂ എംപ്ലോയീസിന്റെ (കെയർ ) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പീരുമേട് താലൂക്കിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭകളെയാണ് ആദരിച്ചത്. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മികച്ച പ്രതിഭകളെ ആദരിക്കുന്ന ജില്ലയിലെ ആദ്യ പരിപാടിയാണ് കെയറിൻ്റെ നേതൃത്വത്തിൽ നടന്നത്. ഗിന്നസ് ലോക റെക്കോർഡ് ജേതാക്കളായ ഡോ മാടസാമി, സുനിൽ ജോസഫ്, മിസ് കേരള ഫിറ്റ്നസ് ജിനി ഗോപാൽ, എഴുത്തുകാരി അല്ലി ഫാത്തിമ, ചിത്രകാരൻ കെ ഏ അബ്ദുൽ റസാഖ്, കർഷകശ്രീ അവാർഡ് നേടിയ ബിൻസി ജെയിംസ്, കെ എം ജി ഫൗണ്ടേഷൻ ചെയർമാൻ എം ഗണേശൻ, ജൈവ കർഷകൻ ഭാഗ്യരാജ് എന്നിവർ ആദരവ് ഏറ്റു വാങ്ങി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |