മാരക ലഹരി വസ്തു ആയ എംഡിഎംഎ യുമായി രണ്ടു യുവാക്കളെ ഇന്നലെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ലഹരിവസ്തുക്കൾ എത്തിച്ച യുവാവിനെ ഇന്ന് പോലീസ് പിടികൂടുകയായിരുന്നു.

രാജാക്കാട് പൊന്മുടി താന്നിമറ്റത്തിൽ ടോണി,രാജാക്കാട് ചെറിയപുരം ശോഭന വിലാസത്തിൽ ആനന്ദ് സുനിൽ, കനകപുഴ കാഞ്ചിറയിൽ ആൽബിൻ ബേബിഎന്നിവരെയാണ് അറസ്റ്റിലായത്. ആനന്ദ്, ടോണി എന്നിവരുടെ കയ്യിൽ നിന്നും 20 ഗ്രാം വീതം എംഡിഎംഎ പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് എത്തിച്ചു നൽകിയ ആൽബിനെ പോലീസ് പിടികൂടിയത്. രാജാക്കാട് മേഖലയിൽ കഞ്ചാവും ലഹരി വസ്തുക്കളും സുലഭമായി ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് രാജാക്കാട് എസ് എച്ച് ഒ യും മറ്റു ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് വലിയകണ്ടം ഭാഗത്തുനിന്നും പ്രതികളെ പിടികൂടിയത്.
ആനന്ദ് ടോണി എന്നിവരുടെ കയ്യിൽ നിന്നും 20 ഗ്രാം എം പിടികൂടിയത് ഇവരെ വിശദമായി ചോദ്യം ചെയ്തതിന് അടിസ്ഥാനത്തിലാണ് ആണ് എത്തിച്ചു നൽകിയ ആൽബിൻ പിടിയിലായത്. രാജാക്കാട് മേഖലയിൽ യുവാക്കളുടെ ഇടയിൽ വ്യാപകമായി ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ രാജാക്കാട് സി ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇടുക്കി ജില്ലയിൽ വ്യാപകമായി എംഡിഎംഎ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലഹരിയുടെ ഉറവിടം പോലീസ് പരിശോദിച്ചു വരുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്