ജൂണ്‍ ഒന്നിന് സ്ക്കൂള്‍ തുറക്കുമെന്നിരിക്കെ സ്ക്കൂള്‍ പരിസരത്ത് കാർണിവൽ സംഘടിപ്പിക്കുന്നതിനെതിരെ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഇടപെടൽ.

മെയ് 24 മുതൽ ജൂണ്‍ 12 വരെ കാര്‍ണിവല്‍ സംഘടിപ്പിക്കാൻ സ്കൂൾ ഗ്രൗണ്ട് വിട്ടുനല്കണമെന്ന് സ്കൂൾ അധികൃതർക്ക് ഏലപ്പാറ ഗ്രാമപഞ്ചായത്ത് രേഖാമൂലം അറിയിപ്പ് നൽകിയിരുന്നു. കാർണിവൽ സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സ്കൂൾ അധികൃതർ രംഗത്ത് എത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്നലെ ഹോണസ്റ്റി ന്യൂസ് വാർത്ത പുറത്തെത്തിക്കുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ട ജില്ലാ പഞ്ചായത്ത് അധികൃതർ നടത്തിയ അന്വേക്ഷണത്തിൽ സ്കൂൾ അധികൃതരുടെയോ ജില്ലാ പഞ്ചയാത്തിന്റെയോ അനുമതി കൂടാതെ മെയ് 24 മുതൽ ജൂൺ 12 വരെ 20000 രൂപ ഫീസ് ഈടാക്കി കാർണിവൽ സംഘടിപ്പിക്കുന്നതിനായി സ്കൂൾ ഗ്രൗണ്ട് ഏലപ്പാറ ഗ്രാമപഞ്ചായത് വിട്ടുനല്കിയതായി കണ്ടെത്തുകയായിരുന്നു. ജില്ലാ പഞ്ചായത്തിലെ നിയന്ത്രണത്തിലുള്ള സ്കൂൾ ഗ്രൗണ്ട് ജില്ലാ പഞ്ചായത്തിന്റെയോ സ്കൂളിന്റെയോ അനുമതി കൂടാതെ മറ്റു പ്രവർത്തികൾക്കായി വിട്ടു നൽകുകയും തുക ഈടാക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ കാർണിവൽ നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാ പഞ്ചായത്ത് ഉത്തരവിറക്കുകയും ചെയ്തു. ഉത്തരവ് ലംഘിച്ചാൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |