ആൽപ്പാറ ഗവൺമെന്റ് ഹൈസ്കൂളിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു.

രണ്ടാഴ്ച മുമ്പ് പെയ്ത മഴയിൽ ഇതിനുമുമ്പ് സംരക്ഷണ ഭിത്തിയിടിഞ്ഞത് വിവാദമാവുകയും കരാറുകാരൻ ഈ ഭാഗം വീണ്ടും നിർമിക്കുകയും ചെയ്തിരുന്നു. ഇതിന്വിന്നാലെയാണ് ഇന്നലെ വീണ്ടും ഭിത്തി ഇടിഞ്ഞത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. അശാ സ്ത്രീയമായ നിർമാണമാണ് സംരക്ഷണ ഭിത്തി തുടരെ തകരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയിൽ നിന്നുമാണ് സംരക്ഷണഭിത്തി നിർമിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്