ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, ജാഗ്രത തുടരുന്ന ആലപ്പുഴയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യം.

കഴിഞ്ഞ ദിവസം കല്ലുപാലത്ത് നിന്ന് ബീച്ചിലേക്കാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചും ബഹുജന റാലിയും നടന്നത്. റാലിക്കിടെയാണ് ഒരു പ്രവര്‍ത്തകന്റെ തോളത്തിരുന്ന കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇത് മറ്റു പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുകയും ചെയ്തു. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് ഒരു കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. ഒരാളുടെ കഴുത്തിൽ കയറി ഇരുന്നാണ് മുദ്രാവാക്യം വിളിക്കുന്നത്.
റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തോടും മാര്‍ച്ചിനോടും അനുബന്ധിച്ച് ജില്ലയില്‍ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് സുരക്ഷയൊരുക്കിയിരുന്നത്.
വിഡീയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്